ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ച് ഏറ്റെടുത്ത് വനിതാ കമ്മീഷന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ച് ഏറ്റെടുത്ത് വനിതാ കമ്മീഷന്‍. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയും മുഴുവന്‍ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കും.

പുതിയ കേരളം നിര്‍മ്മിക്കാന്‍ ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം വച്ച് പത്ത് മാസംകൊണ്ട് ഒരുമാസത്തെ ശമ്പളം നല്‍കാം എന്ന മുഖ്യമന്ത്രിയുടെ ആശയം ഉള്‍ക്കൊണ്ട് നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും തന്റെ ഒരു മാസത്തെ ശമ്പളവും എംപി ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും കേരളത്തിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരാണ് സാലറി ചലഞ്ച് ഏറ്റെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, മുഖ്യമന്ത്രിയുടെ ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Top