കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലുള്ളവര്‍ക്കുള്ള ശമ്പളം നിശ്ചയിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലുള്ളവര്‍ക്കുള്ള ശമ്പളം നിശ്ചയിച്ചു. കെഎഎസ് പരീക്ഷ വിജയിച്ച് 104 പേര്‍ സര്‍വ്വീസില്‍ പ്രവേശിച്ച് ഒന്നര വര്‍ഷം കഴിഞ്ഞ ശേഷമാണ് ശമ്പളം നിശ്ചയിച്ചത്. 77,200-1,40,500 ആണ് പുതിയ ശമ്പളം. കെഎഎസ് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം 95,600 രൂപയായിരുന്നു കെഎഎസുകാരുടെ അടിസ്ഥാന ശമ്പളം.

എന്‍ട്രി കേഡറില്‍ ഐഎഎസുകാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ ശമ്പളമാണ് കെ.എ.എസിന് നിശ്ചയിച്ചതെന്ന പരാതിയുമായി ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി കെഎഎസ് സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തും.

 

Top