ചിത്രീകരണത്തിനൊരുങ്ങി സലാർ

കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ, സിനിമയിൽ നായകനാകാകുന്നത് പ്രഭാസ് ആണ്. ചിത്രത്തിന്റെ പൂജ ജനുവരി 15ന് ആരംഭിക്കും. ബാഹുബലി നായകൻ പ്രഭാസിന്റെ ആരാധകർക്കിടയിൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനം വളരെയധികം ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ജനുവരി അവസാന വാരത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

+++തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടക്കുക. കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്നാരായണൻ സി.എൻ, സംവിധായകൻ എസ്എസ് രാജമൗലി, നടൻ യഷ് എന്നിവരാണ് വിശിഷ്ടാതിഥികൾ. സലാർ ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. സിനിമയുടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

Top