ഷെയിൻ നിഗം ചിത്രം ദുബായിൽ ചിത്രീകരിക്കാനൊരുങ്ങി സലാം ബാപ്പു

യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി തന്റെ പുതിയ ചിത്രം ദുബായിൽ ആരംഭിക്കാൻ ഒരുങ്ങി സലാം ബാപ്പു.

ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആടിയുലഞ്ഞു നിന്നപ്പോൾ ഏതുമേഖലയും പോലെ തന്നെ വഴിമുട്ടിയതാണ് സിനിമ ലോകവും. ഭീതികളിൽ അല്പം ശമനം വന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചിത്രീകരങ്ങൾ പല സ്ഥലങ്ങളിയി ആരംഭിച്ചു കഴിഞ്ഞു. ഈ സന്ദർഭത്തിൽ പുതിയ പ്രതീക്ഷകൾ ഉണർത്തി തന്റെ ചിത്രം പൂർണമായും ദുബായിൽ ചിത്രീകരിക്കാനൊരുങ്ങുകയാണ് സലാം ബാപ്പു. മംഗ്ലീഷ് എന്ന തന്റെ മമ്മൂട്ടി ചിത്രം റിലീസ് ആയി ആറു വർഷങ്ങൾക്ക് ഇപ്പുറമാണ് സലാം ബാപ്പു തന്റെ അടുത്ത ചിത്രം ഒരുക്കുന്നുന്നത്.

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം തൊണ്ണൂറ് ശതമാനവും നവംബർ മാസത്തോടു കൂടി ദുബായുടെ പ്രാന്തപ്രാദേശങ്ങളിലാണ് ചിത്രീകരിക്കാൻ പ്ലാൻ ചെയ്‌തിരിക്കുന്നത്. ഷെയിനിനെ കൂടാതെ നെടുമുടി വേണുവും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.

മോഹൻലാൽ നായകനായി എത്തിയ റെഡ് വൈൻ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിലൂടെയാണ് സലാം ബാപ്പു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.

Top