സലാം എയർ കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു

മാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിേലക്ക് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഡല്‍ഹിയില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയതായി സലാം എയര്‍ സി.ഇ.ഒ മുഹമ്മദ് അഹ്മദ് വ്യക്തമാക്കി.

കൊച്ചി സര്‍വീസിനാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും അനുമതി ലഭിക്കുന്നതോടെ സലാം എയര്‍ കണ്ണൂര്‍ സര്‍വീസിന് മുന്തിയ പരിഗണന നല്‍കുമെന്നും മുഹമ്മദ് അഹ്മദ് പറഞ്ഞു.

മസ്‌കത്തില്‍നിന്ന് സലാലയിലേക്ക് ആഭ്യന്തര സര്‍വീസോടെ ആരംഭിച്ച സലാം എയര്‍ പത്തിലധികം അന്താരാഷ്ട്ര സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി ലഭിക്കുന്നതോടെ മസ്‌കത്തില്‍നിന്ന് ഒമാന്‍ എയറിനൊപ്പം സലാം എയറും സര്‍വീസ് ആരംഭിക്കുന്നത് ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും.

Top