പലസ്തീന് വേണ്ടി ലോകനേതാക്കളോട് സഹായമഭ്യര്‍ഥിച്ച് സലാഹ്

salah

ലണ്ടന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന് വേണ്ടി ലോകനേതാക്കളോട് സഹായമഭ്യര്‍ഥിച്ച് ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹ്. പലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോടുള്‍പ്പടെയാണ് ലോകനേതാക്കളോടാണ് ലിവര്‍പൂള്‍ താരം സഹായം തേടിയത്.

വേദനാജനകം എന്ന കുറിപ്പോടെ അല്‍ അഖ്‌സ പള്ളിയുടെ ചിത്രവും താരം പങ്കുവെച്ചു. ഇനിയും നിരപരാധികള്‍ കൊല്ലപ്പെടുന്നതും അക്രമിക്കപ്പെടുന്നതും അവസാനിപ്പിക്കണം. കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ താമസിക്കുന്ന എന്റെ രണ്ടാം വീടായ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോടും മറ്റ് ലോക നേതാക്കളോടും ഞാന്‍ സഹായത്തിനായി അഭ്യര്‍ഥിക്കുന്നു. തങ്ങളുടെ അധികാരമുപയോഗിച്ച് അക്രമം അവസാനിപ്പിക്കൂ എന്നാണ് സലാഹ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചത്.

Top