സലയുടെ തലോടൽ കാത്ത് നാല; ഫുട്‌ബോള്‍ ലോകത്തിന്റെ മനസ് ഉലച്ച് .. ആ ചിത്രം

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയെ കാണാതായിട്ട് ആഴ്ചകൾ പിന്നിടുന്നു. സല ജീവനോടെ തിരിച്ചുവരുമെന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. എന്നാൽ സലയുടെ ഒരു തലോടലിനായി വീട്ടില്‍ കാത്തിരിക്കുന്ന ഒരാളുണ്ട്.. . സലയുടെ വളര്‍ത്തുനായ നാലയാണത്.

വീടിനു മുന്നില്‍ നിന്ന് ദൂരത്തേക്ക് നോക്കിനില്‍ക്കുന്ന നാലയുടെ ചിത്രം സലയുടെ സഹോദരി റോമിനയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ‘സലയുടെ പ്രിയങ്കരനായിരുന്നു അവന്‍’. ‘നാല നിന്നെ കാത്തിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് റോമിന ഫേസ്ബുക്കില്‍ ഈ ചിത്രം പങ്കുവെച്ചത്.

Top