വിദ്യാബാലന്‍ ചിത്രം ശകുന്തളാ ദേവിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വിദ്യാബാലന്‍ ശകുന്തളാ ദേവിയുടെ വേഷത്തിലെത്തുന്ന ചിത്രം ശകുന്തളാ ദേവിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സുനിധി ചൗഹാനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ പുതിയ ലുക്കിലും ഹെയര്‍സ്‌റ്റൈലിലുമാണ് വിദ്യാബാലന്‍ പ്രത്യക്ഷപ്പെടുന്നത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്യ മല്‍ഹോത്ര, അമിത് സദ്, ജിഷു സെന്‍ഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂലായ് 31 മുതല്‍ ചിത്രം ആമസോണ്‍ പ്രൈം വഴി റിലീസിനെത്തും.

അഞ്ചാം വയസ്സില്‍ 18 വയസ്സുള്ളവര്‍ക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം നിര്‍ധാരണം ചെയ്താണ് ശകുന്തളാദേവി പ്രശസ്തയാകുന്നത്. ശകുന്തളാദേവിയായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്റേതായ നിലയില്‍ കൊടുമുടി കയറാന്‍ സാധിച്ച വ്യക്തിത്വമാണ് അവരുടേതെന്നും വിദ്യ പറഞ്ഞു.

Top