സാക്ഷി മാലിക്ക് ഒളിംപിക്‌സിനില്ല

അല്‍മാട്ടി (കസഖ്സ്ഥാന്‍):  റിയോ ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ സാക്ഷി മാലിക്ക് ഇത്തവണ ടോക്കിയോ ഒളിംപിക്‌സിനില്ല. ദേശീയ ട്രയല്‍സില്‍ സാക്ഷിയെ മറികടന്ന പതിനെട്ടുകാരി സോനം മാലിക്ക് ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ 62 കിലോ വിഭാഗത്തില്‍ ഫൈനലിലെത്തി ഒളിംപിക് യോഗ്യത ഉറപ്പിച്ചു.

57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്കും യോഗ്യത നേടിയതോടെ ടോക്കിയോയില്‍ വനിതാ ഗുസ്തിയില്‍ ഇന്ത്യയ്ക്കു 3 പേരായി. വിനേഷ് ഫോഗട്ട് (53 കിലോ) നേരത്തേ യോഗ്യത ഉറപ്പിച്ചിരുന്നു. പുരുഷ വിഭാഗത്തില്‍ ബജ്രംഗ് പുനിയ, രവി ദഹിയ, ദീപക് പുനിയ എന്നിവര്‍ യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.

Top