Sakshi Maharaj

വൃദ്ധാവന്‍ (ഉത്തര്‍പ്രദേശ്): പാര്‍ലമെന്റ് നടപടികളെ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നടപടികളെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ മറ്റു പാര്‍ട്ടികള്‍ തയാറാണ്. കോണ്‍ഗ്രസ് മാത്രമാണ് ഇതിനെ എതിര്‍ത്ത് നില്‍ക്കുന്നതെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.

അധികാരം നഷ്ടമായി എന്ന സത്യം കോണ്‍ഗ്രസ് ഇതുവരെ ഉള്‍ക്കൊണ്ടിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ തങ്ങളുടെ അധികാരം കൈമാറ്റം ചെയ്യപ്പെട്ടുവെന്നും ജനങ്ങള്‍ തങ്ങളെ അധികാരത്തില്‍ നിന്നുംപുറത്താക്കിയെന്നും കോണ്‍ഗ്രസിന് ഇതുവരെ ബോധ്യം വന്നിട്ടില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

അധികാരമില്ലാതെ കോണ്‍ഗ്രസ് കരയില്‍ വീണ മല്‍സ്യത്തിനു തുല്യമാണ്. അതിനാല്‍ തന്നെ അവരുടെ മാനസിക നില നമുക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും സാക്ഷി മഹാരാജ് പരിഹസിച്ചു.

Top