sakkir hussain-high court rejects bail

കൊച്ചി: സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.

സക്കീര്‍ ഒരാഴ്ചയ്ക്കകം അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

കീഴടങ്ങുന്ന അന്ന് തന്നെ സക്കീറിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സക്കീര്‍ ഹുസൈനെതിരെയുള്ളത് ഗൗരവമുള്ള പരാതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് സക്കീര്‍ ഹൈക്കോടതിയെ സമീപിച്ചത്.

രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായ ആരോപണമാണെന്നും ഇപ്പോള്‍ പരാതി നല്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് സക്കീര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

സക്കീറിന് ജാമ്യം നല്കരുതെന്ന് കാട്ടി സര്‍ക്കാര്‍ കോടതയില്‍ പത്രിക നല്കിയിരുന്നു. വ്യവസായിയായ ജൂബ് പൌലോസിന്റെ പരാതിയിലാണ് സക്കീറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തത്.

നിലവില്‍ ഒളിവില്‍ കഴിയുന്ന സക്കീറിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Top