sakkir hussain did’nt get bail

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ജാമ്യമില്ല. ഡിസംബര്‍ ഒന്നുവരെ റിമാന്‍ഡ് ചെയ്തു.

യുവ വ്യവസായിയായ ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ക്വട്ടേഷന്‍ കേസില്‍ അറസ്റ്റിലായ സി.പി.എം മുന്‍ ഏര്യാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കേസിലെ നാലാം പ്രതിയും പുക്കാട്ടുപടി സ്വദേശിനിയുമായ ഷീല തോമസും ജൂബിയും തമ്മിലുള്ള പ്രശ്‌നത്തില്‍ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ഇടപെട്ടിരുന്നതായും സക്കീര്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇടപെട്ടതെന്നും സക്കീര്‍ പറഞ്ഞിരുന്നു.

സക്കീറിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ ഇനിയും ഒളിവില്‍ പോവാന്‍ ഇടയുണ്ട്. മാത്രമല്ല, സക്കീറിനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സക്കീറിനെ റിമാന്‍ഡ് ചെയ്തത്.

ഒളിവിലായിരുന്ന സക്കീര്‍ ഹുസൈന്‍ ഇന്ന് രാവിലെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

സക്കീറിനെതിരെ കേസെടുത്തത് ഒക്ടോബര്‍ 26നാണ്. 22 ദിവസങ്ങള്‍ക്ക് ശേഷമാണ് സക്കീര്‍ കീഴടങ്ങുന്നത്.ഡയറിഫാം വ്യവസായിയായ തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു കാക്കനാട് സ്വദേശിയായ വ്യവസായി ജൂബ് പൗലോസ് നല്‍കിയ പരാതിയിലാണു സക്കീര്‍ ഹുസൈനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top