sakkir hussain-bail

കൊച്ചി: സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത തിങ്കളാഴ്ചത്തേക്കാണ് മാറ്റിവെച്ചു.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് സക്കീര്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായ ആരോപണമാണെന്നും ഇപ്പോള്‍ പരാതി നല്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് സക്കീര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

സക്കീറിന് ജാമ്യം നല്കരുതെന്ന് കാട്ടി സര്‍ക്കാര്‍ കോടതയില്‍ പത്രിക നല്കിയിരുന്നു. ഈ പത്രികയും തിങ്കളാഴ്ച പരിഗണിക്കും. വ്യവസായിയായ ജൂബ് പൌലോസിന്റെ പരാതിയിലാണ് സക്കീറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തത്. നിലവില്‍ ഒളിവില്‍ കഴിയുന്ന സക്കീറിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Top