sakir may surrender before the court

കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സക്കീര്‍ ഹുസൈന്‍ ഏരിയ കമ്മിറ്റി ഓഫീസിലെത്തിയത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സക്കീര്‍ ആരോപണവിധേയനായ വ്യക്തിയാണ്. ആരോപണവിധേയനായ വ്യക്തി നിയമത്തിന് കീഴടങ്ങുന്നതാണ് നല്ലതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

സക്കീര്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നാണ് സൂചന. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് രണ്ടാഴ്ചയായി ഒളിവിലായിരുന്ന സക്കീര്‍ ഹുസൈന്‍ ഇന്നലെ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലെത്തിയത്.

കഴിഞ്ഞ 24 ന് ഒളിവില്‍ പോയ സക്കീര്‍ ഹുസൈന്‍ ഇന്നലെയാണ് പാര്‍ട്ടി ഓഫീസില്‍ തിരിച്ചെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി വൈകുന്നേരത്തോടെ ജാമ്യത്തിലിറങ്ങാമെന്നാണ് സക്കീര്‍ ഹുസൈനും പാര്‍ട്ടിയും കണക്കുകൂട്ടുന്നത്.

Top