sakhav fake print in internet

കോട്ടയം: നിവിന്‍ പോളി ചിത്രം ‘സഖാവി’ന്റെ വ്യാജ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ തീയറ്റര്‍ സ്‌ക്രീനില്‍ നിന്നും പകര്‍ത്തിയതെന്ന് സംശയിക്കുന്ന പകര്‍പ്പ് പ്രത്യക്ഷപെട്ടിരിക്കുന്നത്. ചിത്രം മൂന്ന് ദിവസം കൊണ്ടുതന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് ഈ തിരിച്ചടി.

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

ഐശ്വര്യ രാജേഷും അപര്‍ണ ഗോപിനാഥുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധീര്‍ കരമന, സുധീഷ് തുടങ്ങിയ പ്രമുഖരും അണിനിരക്കുന്നുണ്ട്.

Top