അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയായി സകേത് കുമാര്‍ ഐ.എ.എസിനെ നിയമിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐ.എ.എസ്. ഉദ്യോഗസ്ഥനായ സകേത് കുമാറിനെ നിയമിച്ചു. 2023 ജൂലായ് 29 വരെയാണ് നിയമനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു സകേത് കുമാര്‍.

2002 ബാച്ച് ഐ.എ.എസ്. കര്‍ണാടക കേഡറിലെ ഉദ്യോഗസ്ഥനായ എം. ഇംകോഗല ജാമിറിനെ വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രൈവറ്റ് സെക്രട്ടറിയായും കേന്ദ്രമന്ത്രി ജിതേന്ദ്രസിങിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആശിഷ് കുമാറിനെയും നിയമിച്ചു. 2021 ആഗസ്റ്റ് 27 വരെയാണ് നിയമനം.

Top