ക്യാംപസ് കോമഡി ചിത്രം ‘സകലകലാശാല’നാളെ തീയേറ്ററിലേക്ക്

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രമായ സകലകലാശാല നാളെ തീയേറ്ററിലെത്തും. നിരഞ്ജന്‍ മണിയന്‍പിള്ള രാജുവാണ് പ്രധാനവേഷത്തിലെത്തുന്നത്. മാനസ രാധാകൃഷ്ണനാണ് നായിക.

പ്രേഷകരുടെ പ്രിയ പ്രോഗ്രാമായ ബഡായി ബംഗ്ലാവിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടിനി ടോം, മാനസ, ഷമ്മി തിലകന്‍, ധര്‍മജന്‍ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഷാജി മൂത്തേടന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.എബി ടോം സിറിയക്കാണ് പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.

Top