സകലകലാശാലയിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ കാണാം

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രം സകലകലാശാല തിയേറ്ററുകളിലേക്ക്. നവംബര്‍ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഇല്ലാത്ത കാശിനു എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എബി ടോം സിറിയക്കാണ്. ബെന്നി ദയാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ 40ഓളം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനിടോം, ഹരീഷ് കണാരന്‍, ഗ്രിഗറി, നിര്‍മല്‍ പാലാഴി, ശ്രീകാന്ത് മുരളി, വുഹൈദ് കുക്കു, തമിഴ് താരം രമേശ് തിലക് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഷാജി മുത്തേടന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസ്സും ചേര്‍ന്നാണ്. ക്യാമറ മനോജ്പിള്ള, സംഗീതം എബി ടോം സിറിയക്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ടിനിടോം.

Top