ദിൽജിത് ദോസജൻ ചിത്രം ‘സജ്ജൻ സിംഗ് രംഗ്റൂട്ട് ‘ ; ട്രെയിലർ പുറത്തിറങ്ങി

SAJJAN SINGH RANGROOT

ദിൽജിത് ദോസജൻ നായകനാകുന്ന പുതിയ ചിത്രം സജ്ജൻ സിംഗ് രംഗ്റൂട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒന്നാം ലോക മഹായുദ്ധത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം യുദ്ധ സമയത്തെ സിഖ്കാരുടെ കഥയാണ് പറയുന്നത്.

സുനന്ദ ശർമ്മയാണ് ചിത്രത്തിലെ നായിക. പങ്കജ് ബത്ര ഒരുക്കുന്ന ചിത്രം മാർച്ച് 23 ന് റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് ഫസ്റ്റ്‌ ലുക്കിന് ലഭിച്ചത്.

Top