ബിജെപിക്കാര്‍ക്ക് പട്ടികളുടെ മാനസികാവസ്ഥ; വിമര്‍ശനവുമായി കോണ്‍ഗ്രസ് മന്ത്രി

ഭോപ്പാല്‍: ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രി സജ്ജന്‍ സിംഗ്. ബിജെപിയുടെ മാനസികാവസ്ഥ പട്ടികളുടേതിനു സമാനമാണെന്നായിരുന്നു കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിയായ സജ്ജന്‍ സിംഗ് പറഞ്ഞത്.

പോലീസ് നായകളുടെ സ്ഥലം മാറ്റത്തെക്കുറിച്ച് പറയവയൊണ് മന്ത്രി ബിജെപിയെ പട്ടികളോട് ഉപമിച്ചത്. അവരുടെ മാനസികാവസ്ഥ പട്ടികളെപ്പോലെയാണ്, എന്തു ചെയ്യാന്‍ കഴിയും’ എന്നാണ് മന്ത്രി ചോദിച്ചത്.

സജന്‍ സിംഗിന്റെ പരാമര്‍ശം ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ ‘ട്രാന്‍സ്ഫര്‍ റാക്കറ്റ്’ എന്ന് വിളിച്ചാണ് ഈ നടപടിയോട് ബി.ജെ.പി പ്രതികരിച്ചത്. നായ്ക്കളെ മാത്രമല്ല നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മദ്ധ്യ പ്രദേശ് സര്‍ക്കാര്‍ പലതവണ സ്ഥലം മാറ്റിയിരുന്നു എന്ന് ബിജെപി പറഞ്ഞു.

Top