അമ്മയിലെ രാഷ്ട്രീയ ശക്തന്മാര്‍ക്കൊന്നും വാ ഇല്ലേ?; തുറന്നടിച്ച് സജിത മഠത്തില്‍

sajitha

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കാനാണ് ഡബ്യൂസിസിയിലെ അംഗങ്ങളുടെ രാജിയെന്ന് നടി സജിത മഠത്തില്‍. നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സജിത മഠത്തില്‍ വ്യക്തമാക്കി.

‘അമ്മയുടെ നിര്‍വാഹക സമിതിയില്‍ ഉണ്ടായിട്ടും ഒന്ന് ശബ്ദം ഉയര്‍ത്താന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടെന്ന് അറിയാവുന്നവരാണ് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും. വനിതാ സംഘടനയിലെ ആറോ ഏഴോ അംഗങ്ങള്‍ മാത്രമല്ല വിഷയത്തില്‍ പ്രതികരിക്കേണ്ടത്. അമ്മയ്ക്കകത്ത് തന്നെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശക്തരായ എംപിയും എംഎല്‍എയും ഉണ്ടല്ലോ? അവരൊന്നും വാ തുറക്കില്ലേ, വനിതാ സംഘടനയിലെ അംഗങ്ങള്‍ മാത്രം മതിയോ അമ്മയുടെ തീരുമാനങ്ങള്‍ മാറ്റാന്‍? ഇത് അവളോടൊപ്പം നില്‍ക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യമാണെന്നും’ സജിത മഠത്തില്‍ വ്യക്തമാക്കി.

Top