സ്ത്രീ സംവിധായികയുടെ സിനിമ വിജയിച്ചു കാണണം എന്നാഗ്രഹിച്ച ആളാണ് ഞാന്‍; സജിത മഠത്തില്‍

sajitha

മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് സജിത മഠത്തില്‍. വ്യക്തിപരമായി ഒരു സ്ത്രീ സംവിധാനം ചെയ്ത സിനിമ വിജയിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. മൈ സ്‌റ്റോറി വിജയിക്കേണ്ട സിനിമയാണ്.

എന്നാല്‍ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ ഡബ്യുസിസിക്ക് പരിമിതിയുണ്ടെന്നും അത് ഡബ്യുസിസിയുടെ പരിധിയില്‍ വരുന്നില്ലെന്നുമാണ് സംവിധായികയോട് പറഞ്ഞതെന്നും സജിത മഠത്തില്‍ പറഞ്ഞു.

അത്തരം കാര്യങ്ങള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പോലുള്ള സംഘടനകളെയാണ് സമീപിക്കേണ്ടത്. ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങള്‍ക്ക് മറ്റെന്തിങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ കൂടെയുണ്ടാകുമെന്നാണ് ഡബ്യുസിസി സംവിധായികയോട് പറഞ്ഞതെന്നും സജിത മഠത്തില്‍ വ്യക്തമാക്കി.

Top