സജീഷിന്റെ ഓഫിസിലേക്ക് മാര്‍ച്ച്; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കയ്യേറ്റം ചെയ്തതിന് ഡി.സി.സി സെക്രട്ടറി മുനീര്‍ എരവത്ത്, കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റ് രാജന്‍ മറുതേരി അടക്കമുള്ളവര്‍ക്കെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്.

ആരോഗ്യമന്ത്രി കെ .കെ ശൈലജയെ പരിഹസിച്ച് പ്രസംഗിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കഴിഞ്ഞ ദിവസം സജീഷ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് സജീഷ് ജോലി ചെയ്യുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്കാണ് ശനിയാഴ്ച പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

ലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുക പോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളിയെന്നായിരുന്നു സജീഷിന്റെ കുറിപ്പ്, നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍പോലും ഇല്ലായിരുന്നുവെന്നും സജീഷ് പ്രതികരിച്ചിരുന്നു.

Top