സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നു ; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന്

Pinaray vijayan

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന് തുടക്കം കുറിച്ച് സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നു. വാട്ട്‌സപ്പ് ഹര്‍ത്താലടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എല്‍.എമാര്‍ക്ക് മറുപടി നല്‍കി.

വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. 1595 പേരെ അറസ്റ്റ് ചെയ്തു. കുറ്റകരമായ ഗൂഢാലോചന നടന്നെന്ന് തെളിഞ്ഞു. 5 പേര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് കേസെടുത്തു. ഇവരില്‍ മൂന്ന് പേര്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ട്. സോഷ്യല്‍മീഡിയ ദുഷ്പ്രചരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ 21 വരെ 12 ദിവസമാണ് സഭ ചേരുക. ചെങ്ങന്നൂരില്‍ ജയിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ രാവിലെ നടക്കും.

Top