സേവ് കുട്ടനാടിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സജി ചെറിയാന്‍

Saji Cherian

ആലപ്പുഴ: സേവ് കുട്ടനാടിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ താത്പര്യവുമാണെന്ന് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ അനാവശ്യമായി ഭീതിപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. 1500 കുടുംബങ്ങള്‍ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചു. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം കയറാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മാത്രം ആശങ്ക സൃഷ്ടിക്കുകയാണെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം.

സേവ് കുട്ടനാട് എന്ന സംഘടന കുട്ടനാട്ടിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. കുട്ടനാട് വെള്ളം കയറി നശിക്കാന്‍ പോകുന്നു. എല്ലാവരും ഇപ്പോള്‍ തന്നെ നാട് വിടണം എന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നു. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം കയറും. അത് സ്വാഭാവികമാണ്. ഭയപ്പെടേണ്ട ഒരു സാഹചര്യവും കുട്ടനാട്ടില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

 

 

Top