മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാന്‍. മുതലപ്പൊഴിയില്‍ സുരക്ഷിത പാത ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

മുതലപ്പൊഴിയിലെ നിരന്തര അപകടങ്ങള്‍ സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എം.വിന്‍സെന്റ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. അപകടത്തിന് കാരണം അശാസ്ത്രീയ നിര്‍മാണങ്ങളാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അപകടങ്ങളില്‍ നിരവധി പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികളെ അംഗീകരിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് സജി ചെറിയാന്‍ പറഞ്ഞു.

 

Top