ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണം, മുഴുവന്‍ പേരേയും രക്ഷപ്പെടുത്തി ; സജി ചെറിയാന്‍

Saji Cherian

ആലപ്പുഴ : ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായെന്നും മുഴുവന്‍ പേരേയും രക്ഷപ്പെടുത്തിയെന്നും എം.എല്‍.എ സജി ചെറിയാന്‍.

രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിച്ചെന്ന് മന്ത്രി തോമസ് ഐസകും നേരത്തെ അറിയിച്ചിരുന്നു.

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പി ഇന്ന് അറിയിച്ചിരുന്നു. ക്യാംപുകളിലേയ്ക്ക് എത്തുന്ന സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പൊലീസിന്റെ കൈകളിലായിരിക്കുമെന്നും എസ്പി അറിയിച്ചു.

Top