അക്കാദമികളില്‍ രാഷ്ട്രീയനിയമനം നടത്തി നശിപ്പിക്കാന്‍ ശ്രമിച്ചത് യു.ഡി.എഫ് കാലത്താണെന്ന് സജി ചെറിയാന്‍

ആലപ്പുഴ: അക്കാദമികളില്‍ രാഷ്ട്രീയനിയമനം നടത്തി നശിപ്പിക്കാന്‍ ശ്രമിച്ചത് യു.ഡി.എഫ് കാലത്താണെന്ന് മന്ത്രി സജി ചെറിയാന്‍. എല്‍.ഡി.എഫ്. സര്‍ക്കാര്‍ രാഷ്ടീയം നോക്കാതെ പ്രഗല്ഭരെയാണ് നിയമിച്ചതെന്നും പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമിയില്‍ ഭിന്നതയില്ല. സാഹിത്യകാരന്മാര്‍ക്ക് പരിഗണനയില്ലെന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉയര്‍ത്തിയ പ്രധാന വിഷയം. അക്കാദമികള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് മാത്രമേ കൈമാറാന്‍ കഴിയൂ- മന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ഫണ്ട് കാത്തിരിക്കാതെ അക്കാദമികള്‍ സ്വയം പര്യാപ്തരാകണമെന്നും കേരള കലാമണ്ഡലം അതിനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

Top