അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്ത് ബന്ധം അറിയാന്‍ വൈകി; സജേഷ്

കൊച്ചി: അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്ത് ബന്ധം അറിയാന്‍ വൈകിയെന്ന് മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് സി.സജേഷ്. സമൂഹമാധ്യമം വഴിയാണ് ആയങ്കിയുമായി ബന്ധപ്പെട്ടത്. എന്നാല്‍, ആയങ്കിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന് അപ്പോള്‍ അറിയില്ലായിരുന്നുവെന്ന് സജേഷ് മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് സജേഷിന്റെ വെളിപ്പെടുത്തല്‍.

പിന്നീട് ബ്രണ്ണന്‍ കോളജിലെ സഹപാഠി വഴി അര്‍ജുന്‍ ആയങ്കിയെ നേരിട്ട് പരിചയപ്പെട്ടു. അര്‍ജുന് സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ വായ്പയെടുത്ത് കാര്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് കാര്‍ വാങ്ങി നല്‍കിയത്. കാറിന്റെ ഇ.എം.ഐ തുക എല്ലാ മാസവും അര്‍ജുന്‍ ബാങ്ക് അക്കൗണ്ടില്‍ ഇട്ടു നല്‍കാറുണ്ടെന്നും സജേഷ് പറഞ്ഞ

 

Top