ദേശീയ ​ഗെയിംസ്; സജൻ പ്രകാശിന് രണ്ടാം സ്വർണം

ദേശീയ ​ഗെയിംസിൽ കേരളത്തിൻ്റെ സജൻ പ്രകാശിന് രണ്ടാം സ്വർണം. 200 മീറ്റ‍ർ ബട്ട‍ർഫ്ലൈയിൽ ​ഗെയിംസ് റെക്കോഡോടെയാണ് സജന്റെ സ്വർണനേട്ടം. ബാഡ്മിന്റണിൽ കേരളം മൂന്ന് വെങ്കല മെഡലുകളും നേടി.

ദേശീയ ​ഗെയിംസിൽ മികച്ച പ്രകടനം തുടരുകയാണ് സജൻ പ്രകാശ്. തന്റെ പ്രിയപ്പെട്ട ഇനമായ 200 മീറ്റ‍ർ ബട്ടർ ഫ്ലേൈയിലാണ് സജൻ സ്വർണം നീന്തി എടുത്തത്. 1.59.56 സെക്കന്റില് ഫിനിഷ് ചെയ്ത സജൻ പുതിയ ​ഗെയിംസ് റെക്കോഡും കുറിച്ചു.

ബാഡ്മിന്റണിൽ ഇന്ന് മൂന്ന് വെങ്കലമെഡലും കേരളം നേടി. മികസഡ് ഡബിൾസിൽ സുജിത്-​ഗൗരികൃഷ്ണ സഖ്യവും, വനിത ഡബിൾസിൽ മെഹ്റീൻ-ആതിര സാറ സഖ്യവും, പുരുഷ ഡബിൾസിൽ ശ്യാമ പ്രസാദ് സഖ്യവുമാണ് വെങ്കലം നേടിയത്. മൂന്ന് സഖ്യവും സെമിയിൽ പരാജയപ്പെടുകായിയിരുന്നു. പുരുഷ ഡബിൾസിൽ ശങ്കർ പ്രസാദ്-രവികൃഷ്ണ സഖ്യം ഫൈനലിൽ പ്രവേശിച്ചു.

Top