സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രമാണ് ‘പാടി പാടി ലെച്ചെ മനസ്’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ടീസര്‍ പറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ട് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും.

ശരവണയാണ് ഈ പ്രണയചിത്രത്തില്‍ നായകനായെത്തുന്നത്. തെലുങ്കില്‍ ഇറങ്ങിയ സായ് പല്ലവിയുടെ ദിയ, ഫിദ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഫിദ മൊഴിമാറ്റം നടത്തി മലയാളത്തിലും എത്തിയിരുന്നു.

Top