വീണ്ടും അടി തെറ്റി സൈന നെഹ്വാള്‍; സിന്ധുവും പ്രണോയും പ്രീക്വാര്‍ട്ടറില്‍

ഴിഞ്ഞ ദിവസത്തെ ഹാംഗ് കോംഗ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നെഹ്വാളിന് വീണ്ടും അടിപതറി. അടുത്ത കാലത്ത് ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്ന താരം വീണ്ടും വീണത് ആരാധകര്‍ക്ക് അടിയായി.

കഴിഞ്ഞ ആറ് ടൂര്‍ണമെന്റുകളില്‍ സൈനയുടെ അഞ്ചാമത്തെ ആദ്യ റൗണ്ട് തോല്‍വിയാണ് ഹോംഗ് കോംഗ് സാക്ഷ്യം വഹിച്ചത്. അതേസമയം ആദ്യ റൗണ്ടില്‍ വിജയം നേടി ലോക ചാമ്പ്യന്‍ പി.വി. സിന്ധു, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തി. ചൈനയുടെ കായ് യാന്‍ യാനാണ് 21-13, 22-20 എന്ന സ്‌കോറിന് സൈനയെ കീഴടക്കിയത്. പി.വി. സിന്ധു ആദ്യ റൗണ്ടില്‍ കൊറിയയുടെ കിം ഗാളയുനെ 21 – 15, 21-16 ന് തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ ബുസാനന്‍ ഒന്‍ഗ് ബാം രുംഗ്ഫാനാണ് സിന്ധുവിന്റെ എതിരാളി.

പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ പ്രണോയ് ചൈനയുടെ ഹുവാംഗ്, യു സിയാംഗിനെ 21-17, 21-17 നാണ് കീഴടക്കിയത്. അതേ സമയം മറ്റൊരു ഇന്ത്യന്‍ താരം സായ് പ്രണീത് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി.

Top