Saina Nehwal, PV Sindhu in second round of India Open badminton

ന്യഡല്‍ഹി : ഇന്ത്യയുടെ സൈന നെഹ്‌വാളും പിവി സിന്ധുവും ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ചൈനീസ് തായ്‌പേയുടെ ലീ ചിയ സിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍ 21-10, 21-17.

അരുന്ധതി പന്തവാനെയെ തോല്‍പ്പിച്ചാണ് ഒളിംപ്ക് വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 21-17, 21-6.

തായ്‌ലാന്റിന്റെ ആറാം സീഡ് താരം പോണ്‍പാവി ചോച്ചുവോങാണ് രണ്ടാം റൗണ്ടില്‍ സൈനയുടെ എതിരാളി. പിവി സിന്ധു ജപ്പാന്റെ സെയിന കവാക്കമിയെ നേരിടും

Top