ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി

ബെയ്ജിങ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി.

സൈന നെഹ്വാളും,എച്ച്. എസ്. പ്രണോയും രണ്ടാം റൗണ്ടില്‍ പുറത്തായി.

വനിതാ സിംഗിള്‍സില്‍ ടൂര്‍ണമെന്റ് അഞ്ചാം സീഡായ ജപ്പാന്റെ അകനെ യാമാഗുചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോറ്റത്.

സ്‌കോര്‍: 18-21, 11-21. മത്സരം 37 മിനിറ്റ് മാത്രമാണ് നീണ്ട് നിന്നത്.

2014ൽ യാഗാമുചിയെ തോൽപിച്ച് സൈന ചൈന ഓപ്പണ്‍ ചാമ്പ്യൻ കിരീടം നേടിയിരുന്നു.

പുരുഷ വിഭാഗത്തില്‍ ഹോങ് കോങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ദേശീയ പുരുഷ വിഭാഗം ചാമ്പ്യനായ പ്രണോയ് തോറ്റത്. സ്‌കോര്‍: 19-21, 17-21. മത്സരം 42 മിനിറ്റ് നീണ്ട് നിന്നു.

Top