ഒർലിയൻസ് ബാഡ്മിന്റെനിൽ സൈന നെഹ്‌വാൾ സെമിയിൽ

പാരിസ്:  ഒർലിയൻസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ സെമിയിൽ. യുഎസ്എയുടെ ഐറിസ് വാങ്ങിനെയാണ് ആവേശകരമായ 3 സെറ്റ് പോരാട്ടത്തിൽ തോൽപിച്ചത്. സ്കോർ: 21-19, 17-21, 21-19. രണ്ടു വർഷത്തിനിടെ സൈനയുടെ രണ്ടാമത്തെ സെമിഫൈനലാണിത്.

2019 ജനുവരിയിലെ ഇന്തോനീഷ്യ മാസ്റ്റേഴ്സിലാണ് മുൻപു സൈന സെമി കടന്നത്. അവിടെ ജേതാവാകുകയും ചെയ്തു.

Top