ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, സിന്ധുവിനു പിന്നാലെ സെമി പ്രവേശനം നേടി സൈനയും

ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.

പി.വി.സിന്ധു സെമിയിലെത്തിയതിനു പിന്നാലെ ഇന്ത്യന്‍ ബാഡ്മിന്റണിലെ മറ്റൊരു സൂപ്പര്‍ താരമായ സൈന നെഹ്വാളും സെമിയില്‍ കടന്നു.

സ്‌കോട്ലന്റ് താരം കിര്‍സ്റ്റി ഗിമറിനെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തറപറ്റിച്ചാണ് സൈന ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ചത്. സ്‌കോര്‍: 21-19, 18-21, 21-15.

Top