സൈന നേവാളിനും എച്ച്.എസ് പ്രണോയിക്കും കോവിഡ് സ്ഥിരീകരിച്ചു

ബാങ്കോക്ക്: ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളിനും എച്ച്.എസ് പ്രണോയിക്കും കോവിഡ് സ്ഥിരീകരിച്ചു. തായ്‌ലന്‍ഡ് ഓപ്പൺ ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇരുവര്‍ക്കും ടൂര്‍ണമെന്റ് നഷ്ടമാകും. ഇരുവരോടും 10 ദിവസത്തേക്ക് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയാന്‍ ടൂര്‍ണമെന്റ് സംഘാടകര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതോടെ സൈനയുടെ ആദ്യ റൗണ്ട് എതിരാളിയായ കിസോണ സെല്‍വാദുറൈയ്ക്ക് രണ്ടാം റൗണ്ടിലേക്ക് വാക്ക്ഓവര്‍ ലഭിച്ചു.

Top