സൈന നേവാള്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പിൽ നിന്ന് പുറത്ത്

ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സൈന നേവാള്‍ പുറത്ത്. പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ ലോക 12-ാം നമ്പര്‍ താരം ബുസാനന്‍ ഒങ്ബാംരുങ്ഫാനാണ് സൈനയെ പരാജയപ്പെടുത്തിയത്.

ഒരു മണിക്കൂറും നാലു മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ 17-21, 21-16, 13-21 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സിലെ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു.

ഇടത് കണങ്കാലിനേറ്റ പരിക്ക് കാരണം പി.വി സിന്ധു ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിനാല്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക മെഡല്‍ പ്രതീക്ഷ സൈനയായിരുന്നു.

Top