അവര്‍ വിവാഹിതരായി; പ്രണയ സാഫല്യം നേടി സൈനയും കശ്യപും

ഹൈദരാബാദ്: പ്രണയ സാഫല്യം നേടി ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും. ഹൈദരാബാദില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമ,കായിക മേഖലയിലെ പ്രമുഖരുമാണ് പങ്കെടുത്തത്. അതീവരഹസ്യമായാണ് ഇരുവരും വിവാഹിതരായത്.

ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത് സൈനയാണ്. ഡിസംബര്‍ 21ന് വിപുലമായ വിവാഹസല്‍ക്കാരം നടക്കും. സൈനയും കശ്യപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം അടുത്തിടെവരെ നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.

Top