ബാല്യകാല ചിത്രം പങ്കുവെച്ച് നടന്‍; ചിത്രം വൈറല്‍

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സൈജു കുറിപ്പിന്റെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ അച്ഛനമ്മമാര്‍ക്കും സഹോദരിക്കും ഒപ്പമുള്ള ഒരു പഴയ ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്.

View this post on Instagram

With my parents and chechi…

A post shared by Saiju Govinda Kurup [SGK] (@saijukurup) on

എന്നാല്‍ സൈജുവിന്റെ ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും കണ്ടാല്‍ തന്നെ താരത്തെ തിരിച്ചറിയാന്‍ സാധിക്കും എന്നാണ് ഫോട്ടോയ്ക്ക് താഴെ ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.

View this post on Instagram

With achan and chechi…

A post shared by Saiju Govinda Kurup [SGK] (@saijukurup) on

ഹരിഹരന്‍ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മംമ്തയായിരുന്നു ചിത്രത്തില്‍ നായിക. പിന്നീട് ബാബ കല്യാണി, ചോക്ലേറ്റ്, മുല്ല, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം സൈജു കൈകാര്യം ചെയ്തു.

എങ്കിലും 2015-ല്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന കഥാപാത്രമാണ് താരത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തത്.

Top