മലയാള ചിത്രം സെയ്ഫ്; മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സെയ്ഫ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

രാഹുല്‍ സുബ്രമണ്യം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാജി പല്ലാരിമംഗലം ആണ് ചിത്രത്തിന്റെ തിരക്കഥ. മിഥുന്‍ രമേഷ്, ഹരീഷ് പേരടി, ലക്ഷ്മി പ്രിയ, കൃഷ്ണ ചന്ദ്രന്‍,ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പ്രതീപ് കാലിപുരയത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top