സെയ്ഫും അര്‍ജുന്‍ കപൂറും, കോമഡി ഹൊറര്‍ ചിത്രം ‘ഭൂത് പൊലീസ്’ ട്രെയിലര്‍ പുറത്തിറങ്ങി

സെയ്ഫ് അലി ഖാനും അര്‍ജുന്‍ കപൂറും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയാണ് ഭൂത് പൊലീസ്. ഒരു ഹൊറര്‍ കോമഡി ചിത്രമാണ്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു ഇപോഴിതാ സിനിമയുടെ ട്രെയിലറും പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

പ്രേതത്തെ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് വ്യാജമായി പൂജ നടത്തുന്ന സെയ്ഫ് അലി ഖാനും അര്‍ജുന്‍ കപൂറുമാണ് തുടക്കത്തില്‍ ട്രെയിലറിലുള്ളത്. ഒടുവില്‍ അവര്‍ക്ക് യഥാര്‍ഥത്തില്‍ പ്രേതത്തെ നേരിടേണ്ടി വരുന്നതുമായ കഥയാണ് സിനിമയുടേത് എന്നതാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസും, യാമി ഗൗതമും ആണ് സിനിമയിലെ നായികമാര്‍. പവന്‍ കിര്‍പലാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രമേഷ്, അക്ഷയ് പുരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. സെപ്തംബര്‍ 17ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.

 

Top