സെയ്ഫ് അലിഖാന്‍ രാധിക ആപ്‌തെ ഒന്നിക്കുന്ന ചിത്രം ‘ബാസാര്‍’ ; ട്രെയിലര്‍ കാണാം

സെയ്ഫ് അലിഖാന്‍, റോഹന്‍ മെഹ്‌റ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗൗരവ് കെ. ചൗള ഒരുക്കുന്ന ചിത്രമാണ് ബാസാര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രാംഗദ സിങ്, ഡെന്‍സില്‍ സ്മിത്ത്, അതുല്‍ കുല്‍ക്കര്‍ണി, സൗരഭ് ശുക്ല എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്റ്റോക് മാര്‍ക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍പെടുന്നു. ഒക്ടോബര്‍ 26ന് ചിത്രം തീയേറ്ററുകളിലെത്തും. വിയകോമം 18 മോഷന്‍ പിക്‌ചേഴ്‌സ്, ധീരാജ് ജെ വാധവന്‍, അജയ് കപൂര്‍, ഇഷാന്‍ സക്‌സേന, സുനില്‍ ഷാ, മോനിഷ അഡ്വാനി, മധു ജി ഭോജ്വാനി, നിഖില്‍ അദ്വാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top