സെയ്ഫ് അലി ഖാന്‍-പദ്മപ്രിയ ചിത്രം ഷെഫിന്റെ ട്രെയിലര്‍ പുറത്ത്

സെയ്ഫ് അലി ഖാനും പദ്മപ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഷെഫ്’.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് എത്തി.

രാജ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ഷെഫ് ജോന്‍ ഫേവ്റു സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ഷെഫിന്റെ റീമേക്കാണ്.

ധനീഷ് കാര്‍ത്തിക്, ദിനേഷ് പ്രങാകര്‍, ചന്ദന്‍ റോയ് സന്യാല്‍, സച്ചിന്‍ കാംബ്ലെ, ശ്യാന്‍ മുന്‍ഷി, റസ്സല്‍ പീറ്റേഴ്സ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

അമാല്‍ മാലിക്ക്, രഘു ദിക്ഷിത്, അങ്കിത് തിവാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ടി സീരീസിന്റെ ബാനറില്‍ ഭുഷന്‍ കുമാര്‍ നിര്‍മ്മിക്കുന്നചിത്രം ഒക്ടാേബര്‍ ആറിന് തിയേറ്ററുകളിലെത്തും.

Top