സെയ്ഫ് അലിഖാന്‍ ചിത്രം ‘ ലാല്‍ കപ്താന്‍’; റിലീസ് ടീസര്‍ പുറത്തുവിട്ടു

ലാല്‍ കപ്താന്റെ റിലീസ് അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തുവിട്ടു. സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്. അതിഗംഭീരമേക്കോവറിലാണ് അദ്ദേഹം എത്തുന്നത്.

നവദീപ് സിങ്ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഹന്‍ഡര്‍(വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. സെപ്റ്റംബര്‍ ആറിനു ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Top