സെയ്ഫ് അലി ഖാന്‍ – തബു ചിത്രം ‘ജവാനി ജാനേമന്‍’; ജൂണില്‍ തിയേറ്ററുകളിലേക്ക്

സെയ്ഫ് അലി ഖാനും തബുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ജവാനി ജാനേമന്‍’. ചിത്രം ജൂണില്‍ തിയേറ്ററുകളിലെത്തുമന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നോട്ട് ബുക്ക്, ഫില്‍മിസ്ഥാന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിതിന്‍ കക്കറാണ് ജവാനി ജാനേമന്‍ എന്ന ചിത്രവും സംവിധാനം ചെയ്യുന്നത്. ജാക്കി ബാഗ്നാനിയുടെ പൂജാ എന്റര്‍ടെയ്ന്‍മെന്റ്, സെയ്ഫ് അലി ഖാന്റെ ബ്ലാക്ക് നൈറ്റ് ഫിലിംസ്, നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്നീ പ്രൊഡക്ഷന്‍ കമ്പനികള്‍ ഒന്നിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിലവില്‍ ‘താനാജി; ദ അണ്‍ സംങ് ഹീറോ ‘എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് സെയ്ഫ് അലി ഖാന്‍. ചിത്രത്തില്‍ അജയ് ദേവ്ഗണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ദേ ദേ പ്യാര്‍ ദേ’ എന്ന ചിത്രമാണ് തബുവിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Top