ഭാര്യയേയും അനുജത്തിയേയും വെടിവെച്ച് കൊന്നു; ശേഷം സ്വയം ജീവനൊടുക്കി സൈനികന്‍

gun-shooting

സെയ്ദാബാദ്: ഭാര്യയേയും അനുജത്തിയേയും വെടിവെച്ച് കൊന്ന് ഭര്‍ത്താവ് സ്വയം ജീവനൊടുക്കി. പട്‌നയ്ക്കടുത്ത് സെയ്ദാബാദിലാണ് സംഭവം. ഗുജറാത്തിലെ സൈനികനായ വിഷ്ണുകുമാര്‍ ശര്‍മ്മ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു.തുടര്‍ ചികിത്സയ്ക്കായി ബന്ധുക്കളുമൊത്ത് കാറില്‍ പോവുമ്പേല്‍ ഭാര്യയുമായി വാക്കുതകര്‍ക്കമുണ്ടാവുകയും മക്കളുടെ മുമ്പില്‍ വെച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സ്വയം ജീവനൊടുക്കുകയുമായിരുന്നു.

‘ ആന്റിയെ ആദ്യം വെടിവച്ചു, പിന്നെ അമ്മയെയും. നിയന്ത്രണം വിട്ട് അച്ഛന്‍ സ്വയം വെടിയുതിര്‍ത്തുവെന്നും’ ഏഴുവയസുകാരനായ മകന്‍ പൊലീസിനോട് വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പൊലീസെത്തി പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സൈനികന്റെ തോക്കും ഐഡന്റിറ്റി കാര്‍ഡും പൊലീസ് കണ്ടെടുത്തു.

Top