നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി; ധനമന്ത്രിയെ പരിഹസരിച്ച് ശശി തരൂര്‍

sasi-tharoor

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍ എംപി. കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുമായിരുന്നു ധനമന്ത്രിയുടെ പരാമര്‍ശം.

‘ഇത്തവണ നെഹ്റുവിനെ ഒഴിവാക്കിയതിന് നന്ദി’ എന്ന കുറിപ്പോടെ ഒരു കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് തരൂര്‍ ധനമന്ത്രിയെ പരിഹസിക്കുന്നത്.

https://www.facebook.com/ShashiTharoor/posts/10157992321043167

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പിലാക്കല്‍ എന്നിവയ്ക്കു പുറമെ കോവിഡ് വ്യാപനം കൂടി സംഭവിച്ചതിലൂടെ സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ തകര്‍ച്ചയും നിര്‍മല സീതാരാമന്റെ പരാമര്‍ശവുമാണ് കാര്‍ട്ടൂണിന്റെ വിഷയം. രാജ്യത്തിന്റെ പല പ്രശ്നങ്ങള്‍ക്കും കാരണം ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നടപടികളാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങളെ പരിഹസിക്കുകയാണ് തരൂര്‍.

Top