സായി ശ്വേതയുടെ പരാതി സ്‌പെഷല്‍ ബ്രാഞ്ച് പരിശോധിക്കും

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന അധ്യാപിക സായി ശ്വേതയുടെ പരാതി സ്പെഷല്‍ ബ്രാഞ്ച് പരിശോധിക്കുമെന്ന് വടകര റൂറല്‍ എസ്പി ഡോ.ശ്രീനിവാസ്. ഡിവൈഎസ്പി കെ.ഇ. ഇസ്മയിലിനാണ് അന്വേഷണ ചുമതല.

സംഭവം വിവാദമായതിന് പിന്നാലെ അഭിഭാഷകന്റെ ഓഡിയോയും ഫേസ്ബുക്ക് പോസ്റ്റും പൊലീസ് പരിശോധിച്ചു. എന്നാല്‍ ഇതില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലുള്ള പരാമര്‍ശം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സായി ശ്വേത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്ന വശങ്ങളും പരിശോധിച്ചിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ട് എസ്പിക്ക് സമര്‍പ്പിട്ടില്ല.

സിനിമയില്‍ അഭിനയിക്കാമെന്ന പേരില്‍ അഭിഭാഷകന്‍ വിളിക്കുകയും താത്പര്യമില്ലെന്നറിയിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ട് അപമാനിച്ചുവെന്നാണ് സായി ശ്വേത പരാതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്ന് അഭിഭാഷന്‍ വ്യക്തമാക്കി.

Top