സ്വിസ് ഓപ്പണ്‍; ഇന്ത്യന്‍ താരം സായ് പ്രണീതിന് വെള്ളി

ബാസെല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ വെള്ളി സ്വന്തമാക്കി ഇന്ത്യന്‍ താരം സായ് പ്രണീത്. ചൈനീസ് താരം ഷി യുഖിയുമായി നടന്ന ഫൈനല്‍ പ്രണീത് വെള്ളി സ്വന്തമാക്കിയത്. ലോക രണ്ടാം നമ്പര്‍ താരമായ ഷി യുഖിക്കെതിരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. എന്നാല്‍, നിര്‍ണായക ഘട്ടത്തില്‍ വരുത്തിയ പിഴവുകള്‍ താരത്തിന് തിരിച്ചടിയാവുകയായിരുന്നു. 21-19, 18-21, 12-21 എന്ന സ്‌കോര്‍ നിലയിലായിരുന്നു കളി.

ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നഷ്ടമായെങ്കിലും രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് പ്രണീത് സാധ്യത നിലനിര്‍ത്തിയിരുന്നു. എന്നാല്‍,വിജയി ആരെന്ന് നിശ്ചയിക്കപ്പെടുന്ന മൂന്നാം സെറ്റില്‍ പ്രണീത് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

നേരത്തെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെ സെമിയില്‍ തോല്‍പ്പിച്ചായിരുന്നു പ്രണീത് ഫൈനലിലെത്തിയത്. 21-18, 21-13 എന്ന നേരിട്ടുള്ള സെറ്റില്‍ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി. ടൂര്‍ണമെന്റിലെ പ്രകടനത്തോടെ ലോക 22-ാം റാങ്കുകാരനായ സായ് പ്രണീതിന് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാകും.

Top